നിര്‍മാണവേളയില്‍ ഡിസൈനുകളുടെ പ്രാധാന്യം ജനപ്രതിനിധികള്‍ തിരിച്ചറിയണമെന്ന്
കോഴിക്കോട്: നിര്‍മാണവേളയില്‍ ഡിസൈനുകളുടെ പ്രാധാന്യം ജനപ്രതിനിധികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനുമായി ബന്ധപ്പെട്ട മറ്റു പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐ.ഐ.ഐ.ഡി) ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ഡിസൈന്‍ യാത്രക്ക് കോഴിക്കോട് ബീച്ച് ഹോട്ടലില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ഐ.ഐ.ഡി ദേശീയ സെക്രട്ടറി ആര്‍ക്കിടെക്റ്റ് ജബീന്‍ എല്‍ സക്കറിയാസ് അധ്യക്ഷനായി. പ്രമുഖ ചരിത്രകാരന്‍ പ്രൊഫ.എം.ജി.എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.ഐ.ഐ.ഡി കേരള ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ബാബു ചെറിയാന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ്(ഐ.ഐ.എ)കോഴിക്കോട് സെന്റര്‍ ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍,ആര്‍ക്കിടെക്റ്റ് എന്‍.എം സലീം,കോയമ്പത്തൂര്‍ ഐ.ഐ.ഐ.ഡി റീജിയണല്‍ ചെയര്‍മാന്‍ മണി മാരന്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡിസൈന്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ദേശീയ ബോധവല്‍ക്കരണ പരിപാടിയാണ് ഡിസൈന്‍ യാത്ര. മൂന്നുദിവസത്തെ കോഴിക്കോട് സന്ദര്‍ശനത്തിനു ശേഷം യാത്ര തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം നഗരങ്ങള്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."