പൊലിസ് സ്റ്റേഷനില്‍ മധ്യവയസ്കയെയും സഹോദരപുത്രനെയും മര്‍ദിച്ചതായി പരാതി
കോഴിക്കോട്: ചില്ലറ നല്‍കിയില്ലെന്ന പേരില്‍ ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയതിന് പരാതി നല്കാന് പൊലിസ് സ്റ്റേഷനിലെത്തിയ സ്ത്രീക്കും സഹോദരപുത്രനും ചേവായൂര്‍ പൊലിസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റതായി പരാതി. പൊലിസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട മേരിക്കുന്ന് വെളിയപറമ്പില്‍ മോഹനന്റെ ഭാര്യ പുഷ്പ (48)യെയും സഹോദര പുത്രനായ പ്രിന്റു (27)വിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപം ബസ് യാത്രക്കിടെ ചില്ലറ പൈസ സംബന്ധിച്ച് ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായിരുന്നു.
കോഴിക്കോട്-വെള്ളിമാട്കുന്ന് റൂട്ടിലോടുന്ന എ.ബി.എസ് ബസ്സില്‍ വച്ചാണ് വാക്കേറ്റം നടന്നത്. കണ്ടക്ടര്‍ അസഭ്യം പറഞ്ഞതിനാല്‍ പരാതി കൊടുക്കാന്‍ പുഷ്പ സ്റ്റേഷനില്‍ എത്തുകയായിരുന്നു. സഹോദര പുത്രനായ പ്രിന്റു സുഹൃത്ത് അനുഫാസ് എന്നിവരും കൂടെയുണ്ടായിരുന്നു. വാക്കേറ്റത്തിനിടെ സ്റ്റേഷനില്‍ വച്ച് പൊലിസ് ഇവരെ മര്‍ദ്ദിക്കുന്നതു കണ്ട് പുഷ്പ പിടിച്ചു മാറ്റുമ്പോള്‍ പരുക്കേല്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
അതേസമയം സംഭവം അന്വേഷിക്കുന്നതിനിടെ സ്ത്രീയുടെ ബന്ധുക്കള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലിസും പറയുന്നു. തുടര്‍ന്ന് മൂന്ന് പൊലിസുകാരും ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സ തേടി. ബസ്സിലെ കണ്ടക്ടര്‍ കരിക്കാംകുളം ദേവീ നിലയത്തില്‍ മിഥുന് ബാബു (31)വിനെ രാത്രിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുഷ്പയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്നാണ് കണ്ടക്ടറുടെ വാദം. പൊലിസ് അകാരണമായി സ്ത്രീയെയും യുവാവിനെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേവായൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."