വിത്യസ്തം ഈ നേതൃസംഗമം
ഹൊസ്ദുര്‍ഗ്: പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും സംഗമങ്ങളും പതിവു കാഴ്ചകളാവുമ്പോള്‍ വിത്യസ്തമായ ഒരു നേതൃസംഗമത്തിന് റസ്റ്റ് ഹൗസ് ഇന്നലെ സാക്ഷ്യം വഹിച്ചു. പഴയകാല വിദ്യാര്‍ത്ഥി- യുവജന നേതാവ് കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. ബി.എം ജമാലിനു സ്വീകരണം നല്‍കാന്‍ പഴയ സഹപ്രവര്‍ത്തകര്‍ ഒത്തുകൂടിയ സംഗമമാണ് വേറിട്ട ചടങ്ങായത്.
1985- 90 കാലഘട്ടങ്ങളില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മറക്കാനാവാത്ത ഒരുപിടി ഓര്‍രകളും അനുഭവങ്ങളും പങ്ക് വെച്ചു ഒത്തുകൂടിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇണങ്ങിയും പിണങ്ങിയും തമ്മിലടിച്ച പഴയ കാലം ഓര്‍ത്തപ്പോള്‍ എല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്നും സ്വാര്‍ത്ഥതയുടെ അംശം അിറപപം പോലും ഉണ്ടായിരുന്നില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. അന്നത്തെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ഇപ്പോഴുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അടിത്തറ ഉണ്ടാക്കിയതെന്നും നേതാക്കള്‍ ഓര്‍മിച്ചു. ഇവരില്‍ കോളജ് യൂനിയന്‍ മുന്‍ഭാരവാഹികളും സംഘടനയുടെ ജില്ലാ- സംസ്ഥാന നേതാക്കളുമുണ്ട്.
സംഗമം പഴയ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി.കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അന്ന് യുവജന രംഗത്ത് നിറഞ്ഞു നിന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ബി.എം ജമാലിനു ഉപഹാരം നല്‍കി. വി.ആര്‍ വിദ്യാസാഗര്‍, അഡ്വ. പി.കെ ചന്ദ്രശേഖരന്‍, പ്രഭാകരന്‍ വാഴുന്നോറടി, എം. അസ്സിനാര്‍, കെ.വി ഭക്തവല്‍സലന്‍, വി.കെ രാജന്‍ നായര്‍, ടോമി പ്ലാച്ചേരി, ബാബു സുരേഷ്, സുധാകരന്‍ തയ്യില്‍, സത്യന്‍ പൂച്ചക്കാട്, വി.കെ അരവിന്ദന്‍, സി.കെ അരവിന്ദന്‍, പി.സി രാജേന്ദ്രന്‍, അഡ്വ. ബെന്നി സെബാസ്റ്റ്യന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, മോഹന പൊതുവാള്‍, ടി. രാമകൃഷ്ണന്‍, എം.വി ചന്ദ്രന്‍, കെ.പി ദിനേശന്‍, എം.സി പ്രഭാകരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, വി. ദാമോദരന്‍, പി.കെ ഫൈസല്‍, രാഘവന്‍ കുളങ്ങര, അഡ്വ. പി. ബാബുരാജ്, പി.വി ഉദയകുമാര്‍, കെ. ദിനേശന്‍ തുടങ്ങി അമ്പതോളം പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."