കണ്ണൂര്‍ ഡി.ഡി.ഇ ഓഫിസ് കെട്ടിടം വിദ്യാഭ്യാസ വകുപ്പ് സംരക്ഷിക്കും
കണ്ണൂര്‍: വിദ്യാഭ്യാസസിരാ കേന്ദ്രമായ ഡി.ഡി.ഇ ഓഫിസ് കെട്ടിടം ഉള്‍പ്പെടെ പൈതൃകമായ സമ്പത്തായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്.
ഗവ.ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍(മെന്‍) ആരംഭിച്ച ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് അപകട ഭീഷണിയിലാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓടുമേഞ്ഞ കെട്ടിടത്തില്‍ എല്ലാ മുറികളും ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. 200 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കെട്ടിടം അമ്പത് വര്‍ഷം മുന്‍പാണ് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്.
നൂറോളം ജീവനക്കാര്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. രണ്ടേക്കര്‍ സ്ഥലത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൊരു കെട്ടിടമാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ ആര്‍ട് ഗാലറിയായി മാറ്റിയത്. കോംപൗണ്ടിലെ ശിക്ഷക് സദന്‍, ഡി.ഡി.ഇ ഓഫിസ്, ബി.ആര്‍.സി, എസ്.എസ്.എ, ആര്‍.എം.എസ്.എ, എ.ഇ ഓഫിസ്, പി.എഫ് ഓഫിസ്, ട്രെയിനിങ് സ്‌കൂള്‍, അങ്കനവാടി എന്നിവയും അപകടഭീഷണി നേരിടുന്നവയാണ്. ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."