HOME
DETAILS
MAL
ഹാരിസണ്‍ എസ്റ്റേറ്റ് കേസ്: അഡ്വ. രഞ്ജിത് തമ്പാന്‍ ഒഴിയുന്നു
backup
October 31 2016 | 09:10 AM
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസ് വാദിക്കുന്നതില്‍ നിന്നും അഡീഷണല്‍ എ.ജി രഞ്ജിത് തമ്പാന്‍ ഒഴിയുന്നു. കേസ് വാദിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത് തമ്പാന്‍ സര്‍ക്കാറിനു കത്തു നല്‍കിയിരുന്നു.
വിവാദങ്ങളുടെ പശ്ചാതലത്തിലാണ് തീരുമാനം. പകരം സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ. കെ.വി സോഹന്‍ വാദിച്ചേക്കുമെന്നാണ് സൂചന. സ്‌പെഷ്യല്‍ ഓഫിസസുമായി ബന്ധപ്പെട്ട കേസും ഇദ്ദേഹം വാദിക്കും. കേസില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അഭിഭാഷകന്‍ മാറിയ കാര്യം സര്‍ക്കാര്‍ സഭയില്‍ അറിയിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."