പകര്‍ച്ചപ്പനി: ഹിമാചല്‍ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷിംല: കടുത്ത പനിയും നെഞ്ചുവേദനയും കാരണം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നെഞ്ചില്‍ അണുബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മുഖ്യമന്ത്രിക്ക് പകര്ച്ചപ്പനിയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം ആശുപത്രിയില്‍ നടത്തിയ എല്ലാ മെഡിക്കല്‍ പരിശോധനയിലും ഗുരുതരമായ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി കര്‍ശന നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. രമേശ് ചന്ദ് പറഞ്ഞു. ഗവര്‍ണര്‍ ആചാര്യ ദേവരത് , മന്ത്രിമാരായ വിദ്യാ സ്റ്റോക്സ്, താക്കൂര്‍ സിങ്, ധനിറാം സന്ധില്‍ എന്നിവര്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."