HOME
DETAILS
MAL
താലൂക്ക് സപ്ലൈ ഓഫിസ് മാര്‍ച്ച് നടത്തി
backup
October 31 2016 | 20:10 PM
വടകര: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ നിന്നു അനര്‍ഹരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വടകര നഗരസഭാ യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി താലൂക്ക് സപ്ലൈ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
നിലവില്‍ ദാരിദ്ര്യരേഖാ പട്ടികയില്‍ ഉള്‍പ്പെട്ടവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക, അപ്പീല്‍ നടപടികള്‍ ലഘൂകരിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു.
ധര്‍ണ യു.ഡി.എഫ് ചെയര്മാന് എം.സി ഇബ്റാഹിം ഉദ്ഘാടനം ചെയ്തു. ടി. കേളു അധ്യക്ഷനായി. പുറന്തോടത്ത് സുകുമാരന്‍, പി.എം മുസ്തഫ, കെ.കെ രാജീവന്, എം.പി അഹമ്മദ്, എം.പി ഗംഗാധരന്, നഫ്സല്‍ എന്‍.പി.എം, പി. സഫിയ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."