ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കും
എടവണ്ണപ്പാറ: നാലിന് മലപ്പുറത്തു നടക്കുന്ന ശരീഅത്ത് റാലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടോട്ടി മണ്ഡലത്തില്‍ തുടക്കമായി. മണ്ഡലം എസ്.വൈ.എസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രത്യേക യോഗങ്ങള്‍ വിളിക്കുകയും മഹല്ലുകള്‍ കേന്ദ്രീകരിച്ചു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.
കൊണ്ടോട്ടിയില്‍ നടന്ന യോഗത്തില്‍ എസ്.കെ.പി.എം തങ്ങള്‍, കെ.എസ് ഇബ്റാഹീം മുസ്ലിയാര്, നാസറുദ്ദീന്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
വാഴക്കാട് പഞ്ചായത്തില്‍ നിന്നും ആയിരം പ്രവര്‍ത്തകരെ റാലിയില്‍ പങ്കെടുപ്പിക്കാനും യൂനിറ്റ് തലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റി തീരുമാനിച്ചു. എ.സി അബ്ദുറഹ്മാന് ദാരിമി അധ്യക്ഷനായി. നാസറുദ്ദീന്‍ ദാരിമി, ശുക്കൂര്‍ വെട്ടത്തൂര്‍, എം.സി അബ്ദുറഹിമാന് ഹാജി, പി.സി മാസ്റ്റര്‍ വാഴക്കാട്, അബ്ബാസ് ഫൈസി, കുഞ്ഞുട്ടി മുസ്ലിയാര്, അലവി ദാരിമി സംസാരിച്ചു.
എല്ലാ യൂനിറ്റുകളിലും പ്രത്യേക പ്രചരണങ്ങള്‍ നടത്താനും റാലി വിജയിപ്പിക്കാനും ചീക്കോട് പഞ്ചായത്ത് എസ്.വൈ.എസ് സംഗമം തീരുമാനിച്ചു. നാസറുദ്ദീന്‍ ദാരിമി ദാരിമി ഉദ്ഘാടനം ചെയ്തു. മമ്മു ദാരിമി അധ്യക്ഷനായി. മന്‍സൂര്‍ വാഫി, അബ്ബാസ് മുസ്ലിയാര് സംസാരിച്ചു.
ഓമാനൂര്‍ ഏരിയയില്‍ മൂന്നിനു വാഹന പ്രചാരണം നടത്താനും ഏരിയയില്‍ നിന്നും ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനമായി. അബൂബക്കര്‍ നിസാമി അധ്യക്ഷനായി.
ഹുസൈന് ബാഖവി, സിദ്ദീഖ്, എം.കെ ഖാദര്‍ ഹാജി, ശൈഖ് മുഹമ്മദ് മുസ്ലിയാര്, അലവി മുസ്ലിയാര്, ശാഹിദ് യമാനി, എം,സി മുഹമ്മദ്, എം.പി.എം കുട്ടി സംസാരിച്ചു.
ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ ഒളവട്ടൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചു. ഉമര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സൈതലവി മുസ്ലിയാര്, ജലീല്‍ ഒളവട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."