സുരേഷ്ബാബുവിന്റെ കുടുംബത്തിനുള്ള ഫണ്ട് കൈമാറി
വണ്ടൂര്‍: ബൈക്കപകടത്തില്‍ മരിച്ച സുരേഷിന്റെ കുടുംബത്തിനുള്ള കോഴിപറമ്പ് പുന്നപാലക്കാരുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച ഏഴുലക്ഷം രൂപ പഞ്ചായത്ത് പ്രസിഡന്റ് എ.കോമളവല്ലി കൈമാറി. തിരുവാലി പഞ്ചായത്തിലെ പുന്നപ്പാല സ്കൂള്‍പടിയിലെ സുരേഷ്ബാബു സെപ്റ്റംബര്‍ പതിനൊന്നിനാണ് ജോലി കഴിഞ്ഞു വരുന്നതിനിടെ വള്ളുവമ്പ്രത്തുവച്ച് ബൈക്കപകടത്തില്‍ പെട്ട് മരിച്ചത്. ക്യാന്‍സര്‍ രോഗിയായ അച്ഛനും പക്ഷാഘാതം കാരണം തളര്‍ന്നു കിടക്കുന്ന അമ്മക്കും, ഭാര്യയും, രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെയും ഏക അത്താണിയായിരുന്നു ഇയാള്‍. ഇതോടെ കുടുംബത്തിന്റെ ചുമതല ഭാര്യയുടെ ചുമലിലായി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സഹായ കമ്മിറ്റി രൂപീകരിച്ചു. സഹായസമിതി ചെയര്മാന് കെ.രവികുമാര്‍, കണ്‍വീനര്‍ കെ.എ ഖാദര്‍, കെ.വിനോദ്കുമാര്‍, കെ.ഗോപാലകൃഷ്ണന്, കെ.പി രവീന്ദ്രന്, കെ.പി ഭാസ്കരന് ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."