യു.ഡി.എഫ് ചേലേമ്പ്ര പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
ചേലേമ്പ്ര: ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരേ ചേലേമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ പ്രതിഷേധം. ഇന്നലെ രാവിലെ പത്തിന് പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ഗ്രാമം ആരാമം പദ്ധതി നടത്തിപ്പില്‍ വന്‍ അഴിമതിയാണ് നടന്നത്. നാട്ടുകാരുടെ സ്വപ്നപദ്ധതിയായ മാലിന്യ മുക്ത ചേലേമ്പ്രയുടെ പേരില്‍ കഴിഞ്ഞമാസങ്ങളില്‍ വന്‍ പിരിവുകള്‍ നടന്നിട്ടുണ്ട്. പദ്ധതിയുടെ പേരില്‍ നടത്തിയ സാമ്പത്തിക അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പദ്ധതിയില്‍ ബാഹ്യഇടപെടലുകളെ കുറിച്ചും അന്വേഷിക്കണമെന്നും യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് എ.കെ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബക്കര്‍ ചെര്ന്നൂര് മുഖ്യപ്രഭാഷണം ചെയ്തു.
യു.ഡി.എഫ് ചെയര്മാന് എം.കെ സൈതലവി അധ്യക്ഷനായി. എം.വി അബ്ദുല്ല, ടി.പി ഗോപിനാഥന്, കെ.പി അമീര്‍, കെ.പി ദേവദാസ്, അണ്ടിശേരി ഉണ്ണി, അമ്പായത്തിങ്ങല്‍ അബൂബക്കര്‍, സി ഹസന്, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, അഡ്വ. മുഹമ്മദ് ഷെമീം, സി.പി അഷ്റഫ്, ജിതേഷ് മാസ്റ്റര്‍, സഹദ്, ജൈസല്‍, കെ.പി കുഞ്ഞുമുട്ടി, കുന്നത്ത് ഗോപാലകൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."