ഗ്രാമീണ കോടതി: മുഖ്യമന്ത്രിക്കു കെ.സി ജോസഫ് നിവേദനം നല്‍കി
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച ഗ്രാമീണ കോടതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നു കെ.സി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഗ്രാമീണ നീതിന്യായാലയത്തിന്റെ കാര്യം മുഖ്യമന്ത്രിയുടെ പരിഗണനയിലേക്കായി ഫയല്‍ വിട്ടിരുന്നെന്നും ഗ്രാമീണ കോടതിയെ പറ്റി പഠിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം തൃപ്തികരമായ റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചതെന്നും നിവേദനത്തില്‍ പറയുന്നു. ശ്രീകണ്ഠപുരം നഗരസഭയായതോടെ കോടതി ഇരിക്കൂര്‍ പഞ്ചായത്തിലെ പെരുവളത്തുപറമ്പിലാണു സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പെരുവളത്തുപറമ്പില്‍ സ്ഥാപിക്കേണ്ട കോടതിയുടെ കാര്യത്തില്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് അയച്ചിരിക്കുകയാണ്. ഇരിക്കൂര്‍ പഞ്ചായത്ത് കോടതിക്കു വേണ്ട കെട്ടിടം നല്‍കുമെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനപാതയില്‍ പെരുവളത്തുപറമ്പിലെ പഴയ പഞ്ചായത്ത് ഓഫിസാണ് ഇതിനായി കണ്ടുവച്ചിരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."