HOME
DETAILS
MAL
ലഹരി ഉപയോഗം വിദ്യാര്‍ഥി സംഘടന തടയണം: പി ജയരാജന്
backup
October 31 2016 | 22:10 PM
കണ്ണൂര്‍: ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വിദ്യാലയങ്ങളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംഘടിത പ്രവര്‍ത്തനം ആവശ്യമാണെന്നും ഇതിനു നേതൃത്വം നല്‍കേണ്ടത് വിദ്യാര്‍ഥി സംഘടനകളാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്.
സ്റ്റുഡന്റ് പാലിയേറ്റീവ് കെയറിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയാരുന്നു അദ്ദേഹം. ആറളത്തെ ആദിവാസി വിദ്യാര്‍ഥികളുടെ പഠനചെലവിലേക്ക് എസ്.എഫ്.ഐ ജില്ലാകമ്മിറ്റി സമാഹരിച്ച സഹായനിധി ഐ.ആര്.പി.സിക്കു എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലില്‍ നിന്നു പി ജയരാജന് ഏറ്റുവാങ്ങി.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് അധ്യക്ഷനായി. റാന്‍ഡോള്‍ഫ് വിന്‍സെന്റ് ക്ലാസെടുത്തു. സ്റ്റുഡന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് ചെയര്‍മാനായി എ.പി അന്വീറിനെയും കണ്‍വീനറായി ശില്പയെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."