ലീലയും ശാന്തയും ചോദിക്കുന്നു; അടുത്ത വോട്ടിന് ഞങ്ങളുണ്ടാകുമോ?
തൃശൂര്‍: മതിലകത്തെ പോളിംഗ് നടക്കുന്ന സ്‌കൂളിലെ മരത്തണലില്‍ വോട്ട് ചെയ്തശേഷം വിശ്രമിക്കുമ്പോഴാണ് അയല്‍ക്കാരും ഒരേ തറവാട്ടിലെ അംഗങ്ങളുമായ ലീലയേയും കല്യാണിയേയും ശാന്തയേയും കണ്ടത്.
80 വയസ്സ് പിന്നിട്ടവരാണ് ലീലയും കല്യാണിയും. ശാന്തമ്മയ്ക്ക് 74 കഴിഞ്ഞു. ഇതുവരെ ഒരു വോട്ടും മുടക്കിയിട്ടില്ല ഈ മുത്തശ്ശിമാര്‍. കൊച്ചുമക്കളുടെ കൈയ്യും പിടിച്ച് രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയതാണ് മൂവരും. അടുത്ത വോട്ടിന് തങ്ങള്‍ ഉണ്ടാവുമോയെന്നാണ് ഇവരുടെ വലിയ ആശങ്ക.
പണ്ടത്തെ കാലത്ത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ വോട്ട് കൊണ്ട് ഏത് പാര്‍ട്ടിയായാലും ജയിക്കട്ടെയെന്ന് മുത്തശ്ശിമാര്‍ പറയുന്നു. വോട്ട് ചെയ്യാന്‍ കണ്ടില്ലെങ്കില്‍ പാര്‍ട്ടിക്കാര്‍ അന്വേഷിച്ചു വരും.
അവരെ ബുദ്ധിമുട്ടിക്കണ്ടായെന്ന് കരുതിയാണ് വയ്യായ്മ ഉണ്ടെങ്കിലും വോട്ട് ചെയ്യാന്‍ എത്തിയതെന്ന് ഇവര്‍ പറയുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്നത് ഇവര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."