HOME
DETAILS

കുട്ടികളുടെ പഠന നിലവാരം എസ്.എസ്.എ വിലയിരുത്തുന്നു

  
backup
October 31 2016 | 22:10 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%82

 

ചെറുവത്തൂര്‍: പാദവാര്‍ഷിക പരീക്ഷയിലെ കുട്ടികളുടെ പഠനിലവാരം സര്‍വശിക്ഷാ അഭിയാന്‍ വിലയിരുത്തുന്നു. ഓരോ കുട്ടിയെയും പഠനനേട്ടങ്ങളുടെ അവകാശിയാക്കി 'പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക' എന്നതാണ് ലക്ഷ്യം. കുട്ടികളുടെ പഠനില സൂക്ഷ്മമായി വിലയിരുത്തി പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനാണ് തീരുമാനം.
ബി.ആര്‍.സി കള്‍ വഴി ശേഖരിച്ച ഉത്തരക്കടലാസുകള്‍ ജില്ലാ തലത്തില്‍ ശില്പശാലകള്‍ സംഘടിപ്പിച്ചു കൊണ്ടാണ് വിശകലനം നടത്തി റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ ബി.ആര്‍.സി പരിശീലകര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ , ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ശില്‍പശാലകളില്‍ പങ്കെടുക്കുന്നത്. ഇതിന്റെ കണ്ടെത്തലുകളും, പരിഹാര നിര്‍ദേശങ്ങളും, നവംബര്‍ അഞ്ചിനു നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ അവതരിപ്പിച്ച്, ആവശ്യമായ പ്രവര്‍ത്തന പാക്കേജിന് രൂപം നല്‍കും. ജില്ലയില്‍ വിവിധ ബി.ആര്‍.സി കളിലായാണ് വിഷയങ്ങളിലെ പഠനിലവാരം വിശകലന വിധേയമാക്കുന്നത്. ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ രണ്ടാം തരത്തിലെ ഭാഷ, ഗണിതം, പരിസര പഠനം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പഠനമാണ് നടന്നത്. ഓരോ വിഷയത്തിലും ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും ശേഖരിച്ച 50 കുട്ടികളുടെ ഉത്തരക്കടലാസുകള്‍ സൂക്ഷമമായി വിലയിരുത്തി റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ ക്രോഡീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago