വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന് മുന്നിലെ കുഴി അപകടത്തിനിടയാക്കുന്നു
വെഞ്ഞാറമൂട്: സംസ്ഥാനപാതയില്‍ പൊലിസ് സ്റ്റേഷനു മുന്നിലായി റോഡില്‍ നികത്താതിട്ടിരിക്കുന്ന കൂറ്റന്‍ കുഴി അപകത്തിനു കാരണമാകുന്നു.
അഞ്ച് ദിവസം മുമ്പ് സ്വകാര്യ കമ്പനി ഒപ്പ്റ്റിക്കല്‍ കേബിള്‍ ഇടുന്നതിനായി വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന് മുന്നിലായി കുഴിച്ച കൂറ്റന്‍ കുഴിയാണ് അപകടത്തിനിടയാക്കുന്നത്. തിങ്കളാഴ്ച്ച രാത്രി ഈ കുഴിക്ക് മുന്നില്‍ രï് കാറുകള്‍ കൂട്ടിയിടിച്ചു. കിളിമാനൂര്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ റോഡിലെ കുഴികï് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പുറകേ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച്ചയും ഇവിടെ അപകടം നടന്നു. ബൈക്ക് യാത്രികനാണ് അപകടത്തില്‍പ്പെട്ടത്. അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും കുഴി നികത്തുന്നതുമായി ബന്ധപ്പെട്ട നടപടികളൊന്നുമുïായിട്ടില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിലെ കൂഴി ഇനി വന്‍ ദുരന്തത്തിന് വഴിവയ്ക്കുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."