HOME
DETAILS
MAL
100 ദിനം തൊഴില്‍ ആവശ്യപ്പെട്ട് ധര്‍ണ നടത്തി
backup
November 01 2016 | 03:11 AM
കായംകുളം: നൂറുദിവസം തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഏഴുമാസം കഴിഞ്ഞിട്ടും 11 മുതല്‍ 22 ദിവസം വരെ മാത്രമാണ് തൊഴില്‍ദിനങ്ങള്‍ ലഭിച്ചത്.ഇനി അഞ്ച് മാസം ബാക്കി നില്‍ക്കെ 100 ദിവസം തൊഴില്‍ നല്‍കുന്നതിന് യാതൊരു നടപടികളും പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ധര്‍ണ്ണ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് എസ്.പവനനാഥന്‍ ഉദ്ഘാടനം ചെയ്തു.ആര്.ശശിധരന് അദ്ധ്യക്ഷത വഹിച്ചു.ഷീലാ സുഗതന്,എന്‍.വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."