HOME
DETAILS

സിമി പ്രവര്‍ത്തകരുടെ വധം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇ.ടി

  
backup
November 01 2016 | 19:11 PM

%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%a7-2

മലപ്പുറം: ഭോപ്പാലില്‍ കഴിഞ്ഞ ദിവസം ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാര്‍  പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് ഭരണകൂടത്തിന്റെ വിശദീകരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി.  ഞായറാഴ്ച പുലര്‍ച്ചെ തടവുകാര്‍ രക്ഷപ്പെട്ടെന്നും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭോപ്പാല്‍ അതിര്‍ത്തി പ്രദേശത്ത്‌വച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമാണ് ഇക്കാര്യത്തില്‍ മധ്യപ്രദേശ് അഭ്യന്തരമന്ത്രിയുടെ വിശദീകരണം.
ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച ശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ജയില്‍ ചാടിയവരെ  വധിച്ചുവെന്നാണ് പൊലിസ് പറയുന്നത്. അതിനിടെ സംശയത്തിനിടയാക്കുന്ന ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ജയില്‍പ്പുള്ളികളുടെ പക്കല്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടാകാനിടയില്ലെന്നിരിക്കെ പൊലിസിന് നേരെ വെടിവച്ചു എന്നു പറയുന്നത് വിശ്വസനീയമല്ല.  തടവുകാര്‍ക്ക് ജയിലില്‍ പ്രത്യേക വേഷം ഉണ്ടെന്നിരിക്കെ കൊല്ലപ്പെട്ട  എട്ട് പേരുടെയും വേഷം ജീന്‍സും ബനിയനുമാണ് എന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.  നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ ഓര്‍മിപ്പിക്കുന്നതാണ് മധ്യപ്രദേശ് പൊലിസിന്റെ ഈ നടപടി. പൊലിസിന്റെയും അധികൃതരുടെയും വിശദീകരണത്തില്‍ സംശയമുള്ളതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് എം.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago