കേരളത്തിന്റെ ജലസംഭരണി വറ്റുമ്പോള്‍
ലോകം ജലക്ഷാമമെന്ന മഹാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്.സൂര്യന്റെ തീക്ഷ്ണമായ ഉഷ്ണമേറ്റ് ഭൂമി വെന്തുരുകിത്തുടങ്ങിയിരിക്കുന്നു. ലോകത്ത് മൂന്നാമതൊരു മഹായുദ്ധം വരാനുണ്ടെങ്കില്‍ അത് അത് ജലത്തിനു വേണ്ടിയുള്ള യുദ്ധമായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യത്തില്‍ ജലം നാള്‍ക്കുനാള്‍ അമൂല്യമായിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ഇതൊന്നും ശ്രദ്ധയില്‍പ്പെടാതെ ഭൂമിയെ ചൂഷണം ചെയ്തും സ്വലാഭങ്ങള്‍ക്ക് വേണ്ടി വയലുകളും തോടുകളും പുഴകളും ജലാശയങ്ങളും മണ്ണിട്ട് മൂടിയും പത്രാസു കാട്ടാന്‍ നാം ശ്രമിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്.
സ്വകാര്യ ആവശ്യങ്ങള്‍ക്കായ് വന്‍കിട മുതലാളി വര്‍ഗത്തിന് നിയമക്കുരുക്കുകള്‍ ഇല്ലാത്ത വിധത്തില്‍ ഉദ്യോഗസ്ഥര്‍ വഴിയൊരുക്കിക്കൊടുക്കുന്നു. കാലവര്‍ഷത്തില്‍ മഴ കുറയുകയും പെയ്യുന്ന മഴവെള്ളം സംരക്ഷിക്കാതെ മുഴുവനും ഉപയോഗശൂന്യമായി പാഴാക്കിയിട്ടും ജലവിനിയോഗത്തില്‍ തെല്ലും ശ്രദ്ധ പുലര്‍ത്താന്‍ നാം തയാറാവുന്നില്ല. ജലദൗര്‍ലഭ്യം നമ്മെ എത്രത്തോളം സ്വാധീനിക്കുമെന്ന് തെളിയിച്ച സന്ദര്‍ഭങ്ങള്‍ നമുക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. വൈദ്യുതി മേഖലയിലും ദൈനംദിന ഉപയോഗത്തിനും മറ്റുപല ആവശ്യങ്ങള്‍ക്കും വേണ്ടി വെള്ളം ലഭിക്കാത്ത അവസ്ഥയാണിന്ന്. കാലവര്‍ഷം കടന്നുവരാന്‍ മാസങ്ങളോളം ഉണ്ടായിരിക്കെ ഇപ്പോള്‍ തന്നെ ജലദൗര്‍ലഭ്യത വെല്ലുവിളിയുയര്‍ത്തുമ്പോള്‍ ജീവന്റെ നിലനില്‍പ്പ് ഓര്‍ത്തെങ്കിലും ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ നാം തയാറാവേണ്ടതുണ്ട്
സൈനുല്‍ആബിദ്
വേങ്ങാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."