HOME
DETAILS
MAL
പര്‍ച്ചേസ് നികുതി: ആശങ്കകള്‍ പരിഹരിച്ചിട്ടില്ലെന്ന് സ്വര്‍ണവ്യാപാരികള്‍
backup
November 01 2016 | 19:11 PM
കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന പര്‍ച്ചേസ് നികുതി അടിസ്ഥാനപ്രശ്‌നമായി കണക്കിലെടുത്ത് നിഷ്പക്ഷ തീരുമാനമെടുക്കണമെന്ന് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍.
ചെറുകിട വ്യാപാരികള്‍ അവരുടെ മൂലധനത്തേക്കാള്‍ കൂടുതല്‍ പര്‍ച്ചേസ് നികുതിയായി അടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെങ്കില്‍ പര്‍ച്ചേസ് നികുതി പിന്‍വലിക്കാന്‍ തയാറാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചിരുന്നു. അതനുസരിച്ച് പ്രതിപക്ഷം ഇതിനെ പൂര്‍ണമായും അനുകൂലിച്ചിരുന്നു.
എന്നാല്‍ ഇത്തവണത്തെ ബജറ്റിലും ഈ പിഴവ് കടന്നുകൂടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പര്‍ച്ചേസ് നികുതി പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."