സെന്‍ട്രല്‍ റെയില്‍വേയില്‍ 2,326 അപ്രന്റിസ്; യോഗ്യത എസ്.എസ്.എല്‍.സി
സെന്‍ട്രല്‍ റെയില്‍വേയില്‍ 2,326 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം.
മുംബൈയില്‍ കാരേജ് ആന്‍ഡ് വാഗണ്‍ കോച്ചിങ്, കല്യാണ്‍ ഡീസല്‍ ഷെഡ്, കുര്‍ള ഡീസല്‍ ഷെഡ്, എസ്.ആര്‍.ഡി (ടി.ആര്‍.എസ്) കല്യാണ്‍, എസ്.ആര്‍.ഡി (ടി.ആര്‍.എസ് കുര്‍ള, പാരല്‍ വര്‍ക്‌ഷോപ്, മാട്ടുംഗ വര്‍ക് ഷോപ്, എസ് ആന്‍ഡ് ടി വര്‍ക്‌ഷോപ് ബൈക്കുള എന്നിവിടങ്ങളിലാണ് നിയമനം.
ബുസ്വാലില്‍ കാരേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോ, ഇലക്ട്രിക് ലോഗോ ഷെഡ്, ഇലക്ട്രിക് ലോക്കോമോട്ടീവ് വര്‍ക് ഷോപ്, മന്‍മഡ് വര്‍ക് ഷോപ്, ടി.എം.ഡബ്ലിയു നാസിക് റോഡ് എന്നിവിടങ്ങളിലും പൂനെയില്‍ കാരേജ് വാഗണ്‍ ഡിപ്പോ, ഡീസല്‍ ലോകോ ഷെഡ്, നാഗ്പൂരില്‍ ഇലക്ട്രിക് ലോകോ ഷെഡ്, കാരേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോ, ഷോലാപ്പൂരില്‍ കാരേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോ, കുര്‍ദുവാദി വര്‍ക് ഷോപ് എന്നിവിടങ്ങളിലുമായിരിക്കും നിയമനം.
ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), ടെയ്‌ലര്‍ (ജനറല്‍), ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, മെക്കാനിക് ഡീസല്‍, ലബോറട്ടറി അസിസ്റ്റന്റ്, ടര്‍ണര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ്, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വൈന്‍ഡര്‍, മെക്കാനിക് മെഷീന്‍ ടൂള്‍സ് മെയിന്റനന്‍സ്, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക് മെഷീന്‍ ടൂള്‍സ് മെയിന്റനന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് അനുവദിക്കുന്ന നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും നേടിയിരിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എസ്.ബി.ഐ ചലാന്‍ എന്നിവ വഴി ഫീസ് അടയ്ക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.
www.rrccr.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: നവംബര്‍ 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."