HOME
DETAILS
MAL
ജുവലറി ഉടമയില്‍ നിന്നു പണവും ആഭരണങ്ങളും കവര്‍ന്ന സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
backup
November 01 2016 | 20:11 PM
കിളിമാനൂര്‍: ജുവലറി ഉടമയില്‍ നിന്ന് നൂറു പവനോളം ആഭരണങ്ങളും 6,90,000 രൂപയും കവര്‍ന്ന സംഘത്തിലെ ഒരാളെ കൂടി കിളിമാനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ കരിട്ടിശ്ശേരി പുത്തന്‍ പുരയില്‍ ഷംസുദ്ദീന് (38) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മറ്റ് ആറുപേര്‍ പിടിയിലായപ്പോള്‍ ഇയാള്‍ തിരുവല്ലയിലെ ബെലിവേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവല്ലയില്‍ ശിവന്, പ്രവീണ്‍ എന്നിവരെ കൊലപ്പെടുത്തിയതടക്കം വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. തട്ടിയെടുത്ത സ്വര്‍ണ്ണം തമിഴ്നാട്ടില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയത് ഇയാളാണ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."