ചങ്കിടിപ്പോടെ ജില്ലയിലെ ആറ് മണ്ഡലങ്ങള്‍
കൊല്ലം: സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം നടന്ന മണ്ഡലങ്ങളില്‍ ആറെണ്ണം കൊല്ലത്താണ്. പത്തനാപുരം, ചവറ, കുന്നത്തൂര്‍, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നിവയാണവ. ഇതില്‍ താരപ്പോരാട്ടം കൊണ്ട് ശ്രദ്ധേയമായ പത്തനാപുരത്തെ ഫലം ചങ്കിടിപ്പോടെയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പുറമേ സംസ്ഥാനം മുഴുവനും ഉറ്റ് നോക്കുന്നത്.
ജില്ലയില്‍ വിവാദങ്ങള്‍ വിട്ടൊഴിയാതെ നിന്ന മണ്ഡലം കൂടിയാണത്. ആര്‍.എസ്.പി ലെനിനിസ്റ്റിന്റെയും കോവൂര്‍ കുഞ്ഞുമോന്റെയും ഭാവി കുന്നത്തൂരിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നതെന്നതിനാല്‍ കുന്നത്തൂരിലെ ഫലം നിര്‍ണായകമാണ്. ആര്‍.എസ്.പിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യാനുറച്ച് സി.പി.എം നല്‍കിയ കടുത്ത മത്സരം അതിജീവിക്കാന്‍ ഷിബുബേബി ജോണ്‍, എ.എ.അസീസ് എന്നിവര്‍ക്ക് കഴിയുമോ എന്നത് ചവറ ഇരവിപുരം മണ്ഡലങ്ങളിലെ മത്സരത്തിന്റെ പ്രധാന്യമേറ്റുന്നു. ഇതിനൊപ്പം ഗുരുദാസന് സീറ്റ് നിഷേധിച്ചതും പിന്നാലെ സിനിമാ താരം മുകേഷിന്റെ വരവും കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കൊല്ലം. ഇവിടെ ജനങ്ങളെയും പാര്‍ട്ടിയെയും വിശ്വാസത്തിലെടുക്കാനും അവസാന ലാപ്പില്‍ ആദ്യ ഭാര്യ സരിത നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റിനെ അതിജീവിക്കാനും താരത്തിന് സാധിക്കുമോ എന്നുള്ളത് ചര്‍ച്ചാ വിഷയമാണ്.
ചാത്തന്നൂരാണ് മറ്റൊരു വി.ഐ.പി മണ്ഡലം. ബി.ജെ.പി ശക്തമായ സാന്നിദ്ധമായി രംഗത്ത് വരുകയും കാതടച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ വിജയം അവകാശപ്പെടുകയും ചെയ്യുന്ന മണ്ഡലമാണിത്. അതേസമയം എല്ലാത്തിനുമൊടുവില്‍ വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ പത്തൊന്‍പതിന് ചര്‍ച്ച പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."