കെ.എം.എം.എല്‍ കരാര്‍ തൊഴിലാളികളുടെ ശമ്പള കുടിശിക വിതരണം ചെയ്യണം: എസ്.ടി.യു
കൊല്ലം: കെ.എം.എം.എല്ലില്‍ ലാപ സൊസൈറ്റിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ശമ്പള കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
റേഷന്‍ കാര്‍ഡിലെ തെറ്റ് കാര്‍ഡ് ഉടമകളുടെ മേല്‍ കെട്ടിവെയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും റേഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കക്കാക്കുന്ന് ഉസ്മാന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുവിള ലത്തീഫ് സ്വാഗതം പറഞ്ഞു. ആയിക്കുന്നം അബ്ദുല്‍ അസീസ്, കെ.ജെ.താഷ് കന്റ്, പുന്നല ഷാജഹാന്, കാട്ടൂര്‍ ബഷീര്‍ തോപ്പില്‍ നൗഷാദ്, വി ബാബു, ഷാജഹാന് (കെല്), പോളയത്തോട് ഷാജഹാന്, ഷാജി ഫെര്‍ണാണ്ടസ് (കെ.എം.എം.എല്‍), എ.എ സലാം ഇടക്കുളങ്ങര, ചകിരിക്കട അന്‍സാരി, ചെമ്പനരുവി ഷാജി, ജോനകപ്പുറം ഷംസുദ്ദീന്, ഹിഷാം സംസം, അഡ്വ.നൗഷാദ്, അമ്പുവിള സലാഹ്, അലി ഉമ്മര്‍ പത്തടി, ബദറുദ്ദീന്‍ ഏരൂര്‍, സജീവന്, ഗിരീഷ് (മീറ്റര്‍ കമ്പനി ), പതാരം ലത്തീഫ് ,പോരുവഴി നജീബ്, ഷെരീഫ് കുട്ടി ( മത്സ്യവിതരണം), എം.എം.അഷ്റഫ് ബായി (ആര്‍ട്ടിസാന്‍സ്)എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."