ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്; സത്യഗ്രഹസമരം മൂന്നാം ദിനത്തിലേക്ക്
മേപ്പാടി: ചെമ്പ്ര എസ്റ്റേറ്റ് ഫാത്തിമ ഫാം നിയമവിരുദ്ധമായി ലോക്കൗട്ട് ചെയ്തതിനെതിരെ സംയുക്ത തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്റെ രണ്ടാംദിനം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. യാതൊരു കാരണവുമില്ലാതെ നിയമവിരുദ്ധമായി എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത മനേജ്മെന്റ് നടപടിക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും തൊഴിലാളികള്‍ക്ക് സൗജന്യറേഷന് ഉള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ പ്രഖ്യാപക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ സമരസമിതി ചെയര്മാന് ടി.ആര് ശ്രീധരന് അധ്യക്ഷനായി. ഗോകുല്‍ദാസ് കോട്ടയില്‍, പി.കെ അനില്‍കുമാര്‍, വിനോദ്, ബി സുരേഷ്ബാബു, ടി.എ മുഹമ്മദ്, രാധാരാമസ്വാമി, മുഹമ്മദാലി, സാബു തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് വിവിധ കക്ഷിനേതാക്കളായ പി.എ മുഹമ്മദ്, കെ.വി മോഹനന്, എന്‍ വേണുഗോപാല്‍, വി.പി ശങ്കരന് നമ്പ്യാര്‍, പി ഗഗാറിന്, ഒ ഭാസ്ക്കരന്‍, കെ.ടി ബാലകൃഷ്ണന്, രാജു ഹെജമാഡി, വി.ബി ബേബി, ഒ.വി റോയ്, കെ സുഗതന്, ബി പി ബെന്നി, യു.എം പോള്‍, പി.എം മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."