ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിച്ച രാജ്യങ്ങള്‍ പരാജയപ്പെട്ടു: ഖാസിമി
മാവൂര്‍: മുസ്ലിംകളുടെ മേല്‍ ഭീകരത ആരോപിച്ച് മുതലെടുപ്പ് നടത്താന്‍ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നതായി റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം. മാവൂരില്‍ നടന്ന പഞ്ചായത്ത് എസ്.വൈ.എസ് ഭീകരവിരുദ്ധ സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ശ്രമിച്ച രാജ്യങ്ങള്‍ ദയനീയമായി പരാജയപ്പെട്ട ചരിത്രമാണുള്ളതെന്ന് ഖാസിമി പറഞ്ഞു.
സമ്മേളനം കെ. മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. ചിറ്റടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷനായി. എന്‍.പി അഹമ്മദ് സ്വാഗതവും ജഅ്ഫര്‍ മാവൂര്‍ നന്ദിയും പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ജില്ലാ ജന. സെക്രട്ടറി ഒ.പി അഷ്റഫ്, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി കെ.എം.എ റഹ്മാന്, സി.എ ശുക്കൂര്‍ മാസ്റ്റര്‍, ജലാലുദ്ദീന്‍ ഫൈസി, അഷ്റഫ് റഹ്മാനി, പാട്ടാപ്പില്‍ അബ്ദുറഹ്മാന് ഹാജി, ഒ. മമ്മദ് മാസ്റ്റര്‍, മാങ്ങാട്ട് അബ്ദുറസാഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."