'പൈപ്പുകള്‍ നന്നാക്കണം'
തിരൂരങ്ങാടി: പമ്പ് ഹൗസിലെ കേടുപാടുകള്‍ സംഭവിച്ച പൈപ്പുകള്‍ ഉടന്‍ നന്നാക്കാനും പച്ചത്തേങ്ങ സംഭരണത്തിലെ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കാനും നടപടി സ്വീകരിക്കണമെന്നു തിരൂരങ്ങാടി താലൂക്ക് സ്വതന്ത്ര കര്‍ഷകസംഘം പ്രവര്‍ത്തകയോഗം. സംസ്ഥാന സെക്രട്ടറി കെ.കെ.നഹ ഉദ്ഘാടനം ചെയ്തു.
പി.ടി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. എം.മുഹമ്മദ്കുട്ടി മുന്‍ഷി, സി.ടി നാസര്‍, യൂസുഫ് അലി വലിയോറ, ചെറ്റാലി റസാഖ് ഹാജി, പി.എം ഹബീബുള്ള, പച്ചായി ബാവ, സി.കെ മുഹമ്മദാജി, കുഞ്ഞിപ്പോക്കു ഹാജി, കെ.എം മരക്കാര്‍ കുട്ടി, പി.ടി മുഹമ്മദ്, എ.കെ സലാം, കെ. സെയ്തലവി ഹാജി, കെ.പി അന്‍വര്‍, കെ. ലിയാഖത്തലി, കുന്നത്തേരി അബു, കെ. അബ്ദുസലാം സംസാരിച്ചു.
ഏക സിവില്‍കോഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രം: പി.വി അബ്ദുല്‍വഹാബ് എം.പി
തിരൂരങ്ങാടി: രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉത്തര്‍പ്രദേശ് തെരഞ്ഞെുപ്പ് മുന്നില്‍കണ്ടുള്ള തന്ത്രമാണെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. ഭിന്നിപ്പുകള്‍ മറന്ന് മുസ്‌ലിംകള്‍ ഒന്നിക്കേണ്ട ഘട്ടമാണിതെന്നും ഏകസിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തില്‍നിന്നു മാറി നില്‍ക്കുന്ന മുസ്‌ലിം സംഘടനാ നേതാക്കളെ സമുദായം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ദേശീയ പ്രചാരണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശിയ റാലിയില്‍ പത്തിലേറെ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ചെമ്മാട് ടൗണില്‍ നടന്ന സമാപന സംഗമത്തില്‍ എം.കെ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രഭാഷണം നടത്തി. അത്ഹര്‍ റസാ മുംബൈ സംസാരിച്ചു. കെ.എം സൈതലവി ഹാജി അധ്യക്ഷനായി. സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, മുഹമ്മദലി മാസ്റ്റര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി, ഹസന്‍കുട്ടി ബാഖവി, ഉള്ളാട്ട് ഇസ്മാഈല്‍, സയ്യിദ് മശ്ഹൂര്‍ പുത്തനത്താണി, ആശിഖ് ഇബ്രാഹീം അമ്മിനിക്കാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."