റേഷന്‍ വിതരണം: കോണ്‍ഗ്രസ് വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി
ആനക്കര: റേഷന്‍ വിതരണം പുനഃസ്ഥാപിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. നാഗലശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും പി. ബാലന് ഉദ്ഘാടനം ചെയ്തു. രവി മാരാത്ത് അധ്യക്ഷനായി. എ.കെ. ഷാനിബ് മുഖ്യപ്രഭാഷണം നടത്തി. തൃത്താല വില്ലേജിലേക്ക് നടന്ന മാര്‍ച്ച് എം.സി. സത്യന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡന്റ് വാഹിദ് ഉദ്ഘാടനം ചെയ്തു.
പരുതൂര്‍ വില്ലേജിലേക്ക് നടന്ന മാര്‍ച്ച് ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ബാബു നാസര്‍ ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് വില്ലേജിലേക്ക് നടന്ന മാര്‍ച്ച് രാജേഷ് പള്ളിപ്പാടത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി മാധവദാസ് ഉദ്ഘാടനം ചെയ്തു.
പട്ടിത്തറ വില്ലേജിലേക്ക് നടന്ന മാര്‍ച്ച് വിനോദിന്റെ അധ്യക്ഷതയില്‍ വി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. നക്കര വില്ലേജിലേക്ക് നടന്ന മാര്‍ച്ച് സാലി കൂടല്ലൂരിന്റെ അധ്യക്ഷതയില്‍ ഷൗക്കത്തലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കപ്പൂര്‍ വില്ലേജിലേക്ക് നടന്ന മാര്‍ച്ച് രാജീവ്ന്റെ അധ്യക്ഷതയില്‍ കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ചാലിശ്ശേരി വില്ലേജിലേക്ക് നടന്ന മാര്‍ച്ച് എ.എം. ഷഫീക്കിന്റെ അധ്യക്ഷതയില്‍ സി.ടി. സെയ്തലവി ഉദ്ഘാടനം ചെയ്തു.
പി.വി. മുഹമ്മദാലി, സുനില്‍, പി.എം. മധു, എ.കെ.ഷാനിബ്, ബാലകൃഷ്ണന്, ഒ. ഫാറൂക്ക്, ഇക്ബാല്‍, പി.സി. ഗംഗാധരന്, കെ.പി.എം. ഷരീഫ്, വി. രാമചന്ദ്രന് മാസ്റ്റര്‍, തമ്പി കൊള്ളന്നൂര്‍, സുധീര്‍. കെ.ബി, അംബികാ ശ്രീധരന്, ഫാത്തിമ, റഷീദ പ്രസംഗിച്ചു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുമരംപുത്തൂര്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പി.കെ സൂര്യകുമാന് അധ്യക്ഷനായി. അന്‍വര്‍ ആമ്പാടത്ത്, പി.എം നൗഫല്‍ തങ്ങള്‍, ശശികുമാര്‍, രാജന് ആമ്പാടത്ത്, തോമസ്, നാസര്‍ കുളപ്പാടം നേതൃത്വം നല്കി.
ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലത്തൂര്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
എം.മുഹമ്മദ് കുട്ടി അധ്യക്ഷനായി. കെ.ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. എ. അബ്ദുള്‍റഹിമാന്‍, പി.എസ്. കാസിം സംസാരിച്ചു. എ. അലാവുദ്ദീന്‍ സ്വാഗതവും കെ. മധു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."