റേഷന്‍ കാര്‍ഡ് അപാകത: കോണ്‍ഗ്രസ്
പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിമട്ടാഞ്ചേരി: റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. കുമ്പളങ്ങി വില്ലേജ് ഓഫിസിലേക്ക് നടന്ന മാര്‍ച്ച ഡൊമിനിക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് പി.ജെ ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി സംസാരിച്ചു.
ചെല്ലാനം വില്ലേജ് ഓഫിസിലേക്ക് ചെല്ലാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി ശിവദത്തന്‍ ഉദ്ഘാടനം ചെയ്തു.
ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടക്കൊച്ചി വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് മുന്‍ മന്ത്രി കെ.ബാബു ഉല്‍ഘാടനം ചെയ്തു. തോപ്പുംപടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്പുംപടി വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ കുഞ്ഞച്ചന്‍ ഉദ്ഘാടനം ചെയ്തു.
പനയപ്പിള്ളി,ചുള്ളിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരി വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ഫോര്‍ട്ട്‌കൊച്ചി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട്‌കൊച്ചി വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ടി.വൈ യൂസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ഇ സിയാദ് അധ്യക്ഷത വഹിച്ചു.
കാക്കനാട്: റേഷന്‍ കാര്‍ഡ് പുനക്രമീകരണത്തിലെ അപാകതകള്‍, റേഷന്‍ വിതരണം അവതാളത്തിലാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധര്‍ണ തൃക്കാക്കരയില്‍ ഈസ്റ്റ് വെസ്റ്റ് മണ്ഡലങ്ങളില്‍ കാക്കനാട് ,വാഴക്കാല വില്ലേജ് ഓഫിസുകള്‍ക്കു മുമ്പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും മുന്‍ എം.എല്‍.എ ബന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.കെ അഹമ്മത് അധ്യക്ഷത വഹിച്ചു.സേവ്യര്‍ തായങ്കേരി, സി.കെ മുഹമ്മദാലി, ഷാജിവാഴക്കാലാ, നൗഷാദ് പല്ലച്ചി,കെ.എം ഉമ്മര്‍,വാഹിദഷരീഫ്,, വി.എന്‍ പുരുഷോത്തമന്‍ ,അഡ്വ പി.എം സലീം, ഇ.എം മജീദ്,,അജിത തങ്കപ്പന്‍, കെ.എം അബ്ദുള്‍ സലാം, പി.എ കമറുദ്ദീന്‍, അനില്‍കുമാര്‍, കെ.ബി ഷരീഫ്, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."