HOME
DETAILS
MAL
കാണാതായ മൊബൈല്‍ ഫോണ്‍ കിട്ടാന്‍ പിതാവ് നാല് വയസുകാരിയെ കുരുതി കൊടുത്തു
backup
November 02 2016 | 06:11 AM
ഗുവാഹത്തി: കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായി ദൈവപ്രീതിക്കായി നാലുവയസുകാരിയായ മകളെ പിതാവും മന്ത്രവാദിയും സുഹൃത്തുക്കളും ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തി. അസമിലെ ചരേദിയ ജില്ലയിലെ രത്തന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ മാസം 24 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം തലയറുത്ത നിലയില്‍ വീടിനടുത്തെ കാട്ടുപ്രദേശത്ത് കണ്ടെത്തിയത്.
ഇതുസംബന്ധിച്ച് പൊലിസ് രക്ഷിതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം വെളിപ്പെടുന്നത്. പിതാവ് ഹനുമാന് ഭൂമിജിയാണ് മന്ത്രവാദിയുടെ ആവശ്യപ്രകാരം ദൈവപ്രീതിക്കായി മകളെ കൊലപ്പെടുത്തിയത്. മന്ത്രവാദി അബ്ദുല്‍ ജലീലിനെയും അലിയുടെ സഹോദരന് ജലാലിനെയും പൊലിസ് തിരയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."