അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കും: കെ.പി.എസ്.ടി.എ
കൊച്ചി : ആറാം പ്രവര്‍ത്തി ദിനം ഒഴിവാക്കുക, മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക, അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വീസും എംപ്ലോയ്‌മെന്റ് സര്‍വീസും പെന്‍ഷനും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക, ഉദ്യോഗസ്ഥരല്ലാത്തവരുടെ ക്ലാസ് പരിശോധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ അഞ്ചാം തിയതിയിലെ ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചു.
സ്‌കൂള്‍ തുറന്ന് അഞ്ച് മാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി തയ്യാറായിട്ടില്ല. 30 വര്‍ഷം സര്‍വീസുള്ള അധ്യാപകര്‍ വരെ അക്ഷരം പഠിക്കേണ്ട ഗതികേട് കൃത്യമായ നയം ഇല്ലാത്തതിന്റെ ഭാഗമാണെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി യു സാദത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ സിബി ജെ അടപ്പൂര്‍, കെ എ ബീന, ജില്ലാ സെക്രട്ടറി സി.കെ സാജു, സംസ്ഥാന സര്‍വീസ് സെല്‍ ചെയര്‍മാന്‍ ബേബി അറയ്ക്കല്‍, കുര്യാക്കോസ് ടി. ഐസക്, വിന്‍സന്റ് ജോസഫ്, ജീവല്‍ശ്രീ പി. പിള്ള, ലില്ലി ജോസഫ്, അജിമോന്‍ പി. പൗലോസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."