അമ്പതിനം കപ്പ വിഭവവുമായി കേരളപ്പിറവി ആഘോഷം
ഈരാറ്റുപേട്ട: കപ്പ ഉപയോഗിച്ച് അന്‍പത് വിഭവങ്ങള്‍ ഉണ്ടാക്കി പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ.്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനം ആഘോഷിച്ചു.
ഏവരേയും അത്ഭുതപ്പെടുത്തിയാണ് കപ്പ വിഭവങ്ങള്‍ മേശയില്‍ നിരന്നത്. പായസം, പുഢിങ്, തോരന്‍, ഉപ്പുമാവ്, പുളിശേരി, ചപ്പാത്തി, അച്ചാര്‍, കൊഴുക്കട്ട തുടങ്ങിയ നാടന്‍ വിഭവങ്ങളും ബര്‍ഗറും കപ്പ കൊണ്ടുണ്ടാക്കിയിരുന്നു.
ഒരുകാലത്ത് കേരളത്തിന്റെ ദാരിദ്യം മാറ്റിയ കപ്പയുടെ പ്രാധാന്യവും നാടന്‍ ഭക്ഷണ സംസ്കാരവും സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത സ്റ്റാളുകളിലാണ് പ്രദര്‍ശനം നടത്തിയത്. വിഭവങ്ങളുടെ വൈവിധ്യം, രുചി, തനിമ, ഇവയൊക്കെ പരിഗണിച്ച് മികച്ച ഗ്രൂപ്പുകള്‍ക്ക് സമ്മാനങ്ങളും നല്കി. പ്രിന്‍സിപ്പല്‍ ഷിബി ജോസഫ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ കൊച്ചുറാണി പി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."