ജൂനിയന്‍ വോളി: സാരഥി വെങ്ങല്ലൂര്‍ ജേതാക്കള്‍
തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരില്‍ നടന്ന ജില്ലാ ജൂനിയര്‍ വോളീ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സാരഥി വെങ്ങല്ലൂര്‍ ജേതാക്കള്‍. അക്കാദമി ഇടുക്കിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 12 മുതല്‍ പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനേയും തെരഞ്ഞെടുത്തു.
അന്‍ഷാദ്, അല്‍ത്താഫ്, അമല്‍ മോഹന്‍, ഇര്‍ഫാന്‍, ഫൈസല്‍, ആഷിഖ് ഖാന്‍, അജയ് ജയകൃഷ്ണന്‍, ഷെറിന്‍ പൗലോസ്, ശരത് ബാബു, ലിയോ ആന്റണി, അമല്‍ തോമസ്, തോമസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. തെരഞ്ഞെടുക്കപ്പെട്ടവര്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം കോച്ചിങ് ക്യാമ്പില്‍ പങ്കെടുക്കുന്നതിന് നാലിന് പകല്‍ മൂന്നിന് വെങ്ങല്ലൂര്‍ സാരഥി സ്‌റ്റേഡിയത്തില്‍ എത്തണമെന്ന് ജില്ലാ വോളീബോള്‍ അസോസിയേകന്‍ സെക്രട്ടറി സുനില്‍ സെബാസ്റ്റിയന്‍ അറയിച്ചു. ഫോണ്‍: 9947949437.
സൗജന്യ തൊഴില്‍ പരിശീലനം
തൊടുപുഴ: ഡോണ്‍ ബോസ്‌കോ ടെക്കും ക്യൊസ്റ്റ് അലയന്‍സും സൗത്ത് ഇന്ത്യന്‍ ബാങ്കും ചേര്‍ന്ന് യുവതീ യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുമെന്ന് ഡോണ്‍ ബോസ്‌കോ ടെക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."