ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: എസ്.വൈ.എസ്
കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഒരു പൊതുസിവില്‍ നിയമം നടപ്പാക്കുക എന്നത് ഇന്ത്യയുടെ മതേതര സ്വഭാവം നഷ്ടപ്പെടുത്തുമെന്നും നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ പൈതൃകം നഷ്ടപ്പെട്ടാല്‍ നാട്ടില്‍ അരാചകത്വം സൃഷ്ടിക്കപ്പെടുമെന്നും എസ്.വൈ.എസ് സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുത്ത്വലാഖിന്റെ പേരില്‍ ഇസ്്‌ലാമിക ശരീഅത്തിനെതിരേ ചില കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. ബന്ധപ്പെട്ടവര്‍ അത്തരം വിമര്‍ശനങ്ങളില്‍നിന്നു പിന്തിരിയണം.
മലപ്പുറം ജില്ല തീവ്രവാദ കേന്ദ്രങ്ങളാണെന്ന് മുദ്രകുത്തി മുസ്്്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന്് നടത്തുന്ന ആസൂത്രിത നീക്കം പൊതുസമൂഹം തിരിച്ചറിയണം.
മലപ്പുറം കലക്ടറേറ്റിനു സമീപം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനം ചില ദു:ശക്തികളുടെ ആസൂത്രിത നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."