സൗജന്യ നിരക്കില്‍ അരി വിതരണം തുടരും
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അന്ത്യോദയ- അന്നയോജന വിഭാഗങ്ങളില്‍പ്പെടുന്ന 5,95,800 കാര്‍ഡുകളിലെ 25,58,631 ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള പ്രകാരം തന്നെ കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ വിതരണം നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തിരുമാനിച്ചു. താല്‍ക്കാലിക മുന്‍ഗണനാപട്ടികയിലെ ശേഷിക്കുന്ന 28,37,236 കാര്‍ഡുകളിലെ 1,29,21,410 ഗുണഭോക്താക്കള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരിയും ഗോതമ്പും 80:20 അനുപാതത്തില്‍ സമ്പൂര്‍ണ്ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യും. സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും കരട് മുന്‍ഗണന ഇതരപട്ടികയില്‍ പെട്ടവരായ 1,21,50,769 ആളുകള്‍ക്ക്, മുന്‍പ് എ.പി.എല്‍ വിഭാഗത്തിന് പരിഗണന ലഭിച്ചതു പോലെ, രണ്ട് രൂപ നിരക്കില്‍ ആളൊന്നിന് രണ്ട് കിലോഗ്രാം അരി വിതരണം ചെയ്യും.
ശേഷിക്കുന്ന മുന്‍ഗണനാ ഇതര വിഭാഗത്തിന് ഒരു കിലോ ഗോതമ്പ്, ലഭ്യമായ അളവില്‍ അരി എന്നിവ നിലവില്‍ നല്കുന്ന എ.പി.എല്‍ നിരക്കില്‍ വിതരണം ചെയ്യാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."