കെ.എസ്.ആര്‍.ടി.സി കുട്ട സര്‍വിസിന്റെ വരുമാനം കുറയുന്നു
മാനന്തവാടി: ടാക്‌സി ജീപ്പ് സര്‍വിസുകള്‍ പൊലിസും എക്‌സൈസും പരിശോധന നടത്താതെ കടത്തിവിടാന്‍ തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ കുട്ട സര്‍വിസിന്റെ വരുമാനം ഗണ്യമായി കുറയുന്നു.
മാനന്തവാടി, കാട്ടികുളം എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ കുട്ടത്തേക്ക് പോകാന്‍ ജീപ്പുകളെ കുടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതൊടെയാണ് ബസ് സര്‍വിസുകളുടെ വരുമാനം കുറയാന്‍ തൂടങ്ങിയത്. ജീപ്പുകള്‍ പരിശോധന ഇല്ലാതെയാണ് ജീവനക്കാര്‍ കടത്തിവിടുന്നത്. ഇതിനാല്‍തന്നെ ആളുകള്‍ കുട്ടത്ത് നിന്നും ജീപ്പുകളിലാണ് മദ്യം കൊണ്ട് വരുന്നത്. അതെസമയം ബസുകളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.
പരിശോധനക്കിടെ നിരവധി തവണ മദ്യം പിടികൂടുകയും ചെയ്തിരുന്നു. കുട്ട ഒരു സര്‍വിസിന് പ്രതിദിനം 18000 രൂപ മുതല്‍ 20000 രൂപ വരെ ലഭിച്ചിരുന്നു. ആറ് സര്‍വിസുകളാണ് മാനന്തവാടി ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. മാനന്തവാടിയിലെ വിദേശ മദ്യവില്‍പ്പനശാല അവധിയായുന്ന ദിവസങ്ങളില്‍ വരുമാനം 25000രൂപ വരെയായി വര്‍ധിക്കാറുണ്ട്.
എന്നാല്‍ ടാക്‌സി ജീപ്പുകളിലെ പരിശോധന പ്രഹസനമായതോടെ സമാന്തര സര്‍വിസുകള്‍ വര്‍ധിച്ചത് കെ.എസ്.ആര്‍.ടി.സി സര്‍വിസിനെ പ്രതികൂലമായി ബാധിക്കുകയാണ്.
സമാന്തര സര്‍വിസുകള്‍ക്ക് തടയിടാനും ടാക്‌സി ജീപ്പുകളില്‍ പരിശോധന കര്‍ശനമാക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."