പന്നികളുടെ സുഖവാസ കേന്ദ്രമായി കേരള ഫീഡ്‌സ് കമ്പനി
പാലക്കാട്: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മുതലമട കുറ്റിപ്പാടത്തെ കേരള ഫീഡ്‌സ് കമ്പനി ഇന്ന് പന്നികളുടെ സുഖവാസകേന്ദ്രമായി മാറി. 2009 ജൂണ്‍മാസം എട്ടിന് കൃഷിവകുപ്പിന്റെ മുതലമട സീഡ് ഫാമില്‍നിന്നും നാല് ഏക്കര്‍ സ്ഥലമാണ് കേരള ഫീഡ്‌സ് കമ്പനിക്ക് വിട്ടുകൊടുത്തത്. അന്നത്തെ മന്ത്രി സി. ദിവാകരനാണ് തറക്കല്ലിട്ടത്.
2013 ജൂലായ് 20ന് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്ചുതാനന്തനാണ് ഉദ്ഘാടനം ചെയ്തത്. വളരെ പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച് കുറച്ച് മാസങ്ങള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മൂന്നു കോടി മുടക്കി ഉണ്ടാക്കിയതാണ് ഇന്ന് ആര്‍ക്കും ഉപകാരമില്ലാതെ പൂട്ടിക്കിടക്കുന്ന സ്ഥാപനം.
ഉണ്ടാക്കുന്ന ഉല്‍പ്പന്നത്തിന് കൃത്യമായ വിപണി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചപ്പറ്റിയതാണ് പ്രവര്‍ത്തനം നിന്നുപോയത്.
വൈക്കോലും സമീകൃത കാലിത്തീറ്റയും യോജിപ്പിച്ചതാണ് കന്നുകാലികള്‍ക്കുള്ള സമീകൃത ഭക്ഷണ കട്ടകള്‍ ഉണ്ടാക്കി വിപണനം നടത്തുക എന്നതാണ് കമ്പനി ലക്ഷ്യമിട്ടത്.
കേരളത്തില്‍ത്തന്നെ ഇത്തരത്തിലുള്ള കമ്പനികളില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ ക്ഷസംഭരണശാലയില്‍ അസംകൃത വസ്ത്തുക്കള്‍ കെട്ടിക്കിടക്കുന്നു.
പ്രവര്‍ത്തനം ഇല്ലാത്ത കമ്പനിയുടെ ചുറ്റുവളപ്പ് വൃത്തിയായി സൂക്ഷിക്കാത്തതുമൂലം കാടുപിടിച്ചു കാട്ടുപന്നികളുടെ കേന്ദ്രമായി മാറുകയും ചെയ്തു.
പ്രവര്‍ത്തനം നിലച്ചിട്ട് മൂന്ന് വര്‍ഷം കടക്കുമ്പോഴും വിപണി ഉറപ്പാകാതെ നട്ടം തിരിയുന്ന അവസ്ഥയാണ് കമ്പനിക്കുള്ളത്.
അധികൃതരുടെ അനാസ്ഥമൂലം കോടികള്‍ വിലമതിക്കുന്ന യന്ത്രങ്ങളും 5000 ചതുരശ്രയടി വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളുമാണ് ഇപ്പോള്‍ നശിക്കുന്നത്.
തൊട്ടടുത്ത പാടശേഖരങ്ങളിലെ കൃഷി നശിപ്പിക്കാന്‍ കാരണമായ പന്നികളുടെ വളര്‍ത്തു കേന്ദ്രമായി മാറുകയും ചെയ്യുന്നു.
ഇക്കഴിഞ്ഞ ഒന്നാംവിളയുടെ സമയത്ത് സീഡ് ഫാമില്‍ മാത്രം കാട്ടുപന്നി നശിച്ചത് 3000 തെങ്ങിന്‍ തൈയ്കളും രണ്ട് ഏക്കര്‍ നെല്‍വയലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."