സ്‌നേഹപൂര്‍വം ഒരു പൊതിച്ചോറ് പദ്ധതിക്ക് തുടക്കം
പെരിഞ്ഞനം: കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷക്കാലമായി ഒട്ടനവധി കാരണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്. സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ എന്‍.എസ്.എസ്.യൂനിറ്റിന്റെ പ്രവര്‍ത്തന മേഖല ശ്രദ്ധേയമാകുന്നു. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന നൂറു കണക്കിന് രോഗികള്‍ക്കും ആശ്രിതര്‍ക്കും സ്‌നേഹപൂര്‍വം ഒരു പൊതിച്ചോറ് എന്ന പദ്ധതിക്ക് തുടക്കമിട്ടാണ് ആര്‍.എം.വി.എച്ച്.എസ്. സ്‌കൂളിലെ എന്‍.എസ്.എസ്.യൂണിറ്റ് കാരുണ്യ രംഗത്ത് പുതിയൊരു ചുവടുവെപ്പ് നടത്തിയത്. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ നിര്‍ധരരെ സഹായിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും യൂണിറ്റ് അംഗങ്ങള്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. നിലാംബരായ വിദ്യാര്‍ഥികള്‍ക്ക് വീടു വെച്ചു നല്‍കാന്‍ സഹായിക്കുക, അവശരായ വിദ്യാര്‍ഥികള്‍ക്ക് ചികിത്സാ സഹായം നല്‍കുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള എന്‍.എസ്.എസ്.വിദ്യാര്‍ഥികള്‍ ആദ്യമായാണ് ആശുപത്രി കിടക്കയിലെ രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കുകയെന്ന പുണ്യ പ്രവൃത്തിയിലേക്ക് മുന്നിട്ടിറങ്ങുന്നത്.
എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ ഉച്ച ഭക്ഷണം നല്‍കുക എന്ന നിലക്കാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. എന്‍.എസ്.എസ്.യൂണിറ്റിലെ വിദ്യാര്‍ഥികളില്‍ നിന്ന് തന്നെയാണ് സ്‌നേഹപൂര്‍വം ഒരു പൊതിച്ചോറ് എന്ന ആശയം ഉയര്‍ന്നു വന്നത്. വിദ്യാര്‍ഥികള്‍ തന്നെയാണ് അതിനു വേണ്ട ഫണ്ട് കണ്ടെത്തിയതും ഭക്ഷണം പാകം ചെയ്ത് ആശുപത്രിയിലെത്തിച്ചതും. ശരാശരി 30 മുതല്‍ 150 രോഗികള്‍ വരെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയില്‍ ഉണ്ടാകാറുണ്ട്. ഇവരുടെ കഷ്ടതകള്‍ കേട്ടറിഞ്ഞ എന്‍.എസ്.എസ്.വിദ്യാര്‍ഥികള്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് നന്മയുടെ പാഠം പകര്‍ന്നു നല്‍കാന്‍ കൂടിയാണ് ഈ പുണ്യ പ്രയത്‌നത്തിന് മുന്നിട്ടിറങ്ങിയത് . വിദ്യാര്‍ഥികളുടെ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എയുടെയും അധ്യാപകരുടേയും ഭാഗത്തു നിന്നും എല്ലാ വിധ സഹായ സഹകരണവും നല്‍കുന്നുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ശംസുദ്ദീന്‍ വാത്യേ ടത്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ: സാന ു പരമേശ്വരന്‍, കെ.കെ.നാസര്‍, മിനി ഇ.എസ്, ശ്രീലക്ഷ്മി പി.ബി, വി.എം.മനീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."