ചെറുപുഴ സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി
ചെറുപുഴ: ചെറുപുഴ പൊലിസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയതോടെ വിവാദങ്ങള്‍ക്കു വിരാമം. ഇക്കഴിഞ്ഞ ഫെബ്രുവരി 20 നായിരുന്നു ചെറുപുഴ പൊലിസ് സ്റ്റേമഃഷന് പ്രവര്‍ത്തനമാരംഭിച്ചത്. പരിമിതമായ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച സ്റ്റേഷനില്‍ ഇതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിരുന്നില്ല. പകരം ഇവിടെയെത്തുന്ന കേസുകള്‍ പെരിങ്ങോം പൊലിസ് സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. ലോക്കപ്പില്ലാത്തതിനാല്‍ പ്രതികളെ പെരിങ്ങോത്താണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നത്.
സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ കഴിയാത്ത വിഷയം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു നവംബര്‍ ഒന്നു മുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടിയെടുക്കുകയായിരുന്നു. ആദ്യദിനം അഞ്ചു കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തു തുടങ്ങിയതോടെ സാങ്കേതികമായി പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായെങ്കിലും ആവശ്യമായ സേനാംഗങ്ങളില്ലാത്തതു ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. സ്റ്റേഷന് ഹൗസ് ഓഫിസറുള്‍പ്പെടെ ഒരു സ്റ്റേഷനില്‍ 40 ജീവനക്കാര്‍ വേണമെന്നാണു ചട്ടം. നിലവില്‍ പതിനേഴ് ജീവനക്കാരാണ് ചെറുപുഴയിലുള്ളത്. ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സേനാംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."