വിമാനത്താവളം: 14 വീടുകള്‍ ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിക്ക് നഗരസഭയുടെ നിവേദനം
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ലൈറ്റ് അപ്രോച്ചിനായി ഏറ്റെടുക്കുന്ന ഏട്ട് ഏക്കര്‍ ഭൂമിയുടെ അതിര്‍ത്തി പ്രദേശത്തെ 14 വീടുകള്‍ ഏറ്റെടുക്കണമെന്ന് മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് കെ ഭാസ്കരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ഇതുസംബന്ധിച്ച നിവേദനം നല്‍കിയത്. റണ്‍വേയില്‍ നിന്നു 900 മീറ്റര്‍ നീളത്തിലാണ് ലൈറ്റ് അപ്രോച്ചി നായി ഭൂമി ഏറ്റെടുക്കാന്‍ സര്‍വേ നടത്തിയത്. ഇതില്‍ 37 വീടുകള്‍ ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ ലൈറ്റ് അപ്രോച്ചി നായി ഭൂമി ഏറ്റെടുത്താല്‍ അതിര്‍ത്തി പ്രദേശമായ കല്ലേരിക്കര, പാറപൊയില്‍ പ്രദേശത്ത് 14 മീറ്റര്‍ ഉയരത്തില്‍ മതിലുകള്‍ കെട്ടി ഉയര്‍ത്തും. 14 വീടുകളുടെ മുറ്റത്തു കൂടിയാണ് ഇതു നിര്‍മിക്കുക. അപകട ഭീഷണിയാകാന്‍ പോകുന്ന ഈ വീടുകള്‍ ഏറ്റെടുക്കണമെന്നാണ് നിവേദനത്തിലൂടെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."