ഏക സിവില്‍കോഡ്: പള്ളികളില്‍ നാളെ ഉദ്ബോധന പ്രസംഗം നടത്തണം
കണ്ണൂര്‍: ഭരണഘടനയെ വെല്ലുവിളിച്ചും രാജ്യത്തെ ബഹുസ്വരത നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിക്കു നിരക്കാത്തതും ഭരണഘടന നമുക്ക് നല്കിയ അവകാശങ്ങള്‍ ഹനിക്കുന്നതുമായ ഏകസിവില്‍ കോഡിനു വേണ്ടിയുള്ള നീക്കത്തിനെതിരേ മുസ്ലിം സമുദായത്തിന്റെ ഐക്യം ശക്തിപ്പെടുത്തി സമാധാനപരമായ നിലയിലൂടെ പ്രതികരിക്കാന്‍ ഉല്ബുദ്ധമാക്കുന്നതിനായി നാളെ ജുമുഅ നമസ്കാരത്തൊടനുബന്ധിച്ച് ഖത്തീബുമാര്‍ ഉദ്ബോധന പ്രസംഗം നടത്തണമെന്നു മുസ്ലിം മത സംഘട നാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഖത്തീബുമാരോടും മഹല്ല് കമ്മിറ്റികളോടും അഭ്യര്‍ഥിച്ചു. 10ന് ഉച്ചയ്ക്കു 2.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന സംയുക്ത കണ്വന്ഷന് വിജയിപ്പിക്കുന്നതിനു നിര്‍ദേശിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജില്ലാ നായിബ് ഖാസി, മുസ്ലിംലീഗ്, കെ.എന്‍.എം, ജമാഅത്തെ ഇസ്ലാമി, മര്ഖസുദ്ദഅ്വ, വിസ്ഡം, എം.ഇ.എസ്, എം.എസ്.എസ്, മുസ്ലിം ഓര്‍ഫനേജസ് അസോസിയേഷന്, ഫെഡറേഷന് ഓഫ് മുസ്ലിം കോളജസ് അസോസിയേഷന്, സി.ഡി.എം.ഇ.എ സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."