HOME
DETAILS
MAL
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ അലെര്‍ട്ട് മാര്‍ച്ച്
backup
November 02 2016 | 21:11 PM
തിരൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ റെയില്‍വേ നയങ്ങളില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അലെര്‍ട്ട് മാര്‍ച്ച് നടത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷന്റെ മുഖ്യകവാടത്തില്‍ പൊലിസും ആര് പി.എഫും ചേര്‍ന്ന് തടഞ്ഞു.
തുടര്‍ന്നു നടന്ന ധര്‍ണ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എം.ബി ഫൈസല്‍ അധ്യക്ഷനായി. അഡ്വ. പി. ഹംസക്കുട്ടി, പി.കെ അബ്ദുള്ള നവാസ്, എന്‍. സൈഫുദ്ദീന്, പി. മുനീര്‍ സംസാരിച്ചു. സി. രാജേഷ്, സുജിത്ത്, അര്ജുനന് , കെ. യൂസഫ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."