HOME
DETAILS
MAL
ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാംപും
backup
November 02 2016 | 21:11 PM
തിരൂര്‍: സാമൂഹികനീതി വകുപ്പിന്റെയും തിരൂര്‍ വൈ.എം.സി.എയുടെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കു ബോധവല്‍ക്കരണ ക്ലാസും മെഗാ മെഡിക്കല്‍ ക്യാംപും നടത്തുന്നു. രാവിലെ 9.30ന് തിരൂര്‍ ന്യൂര്ലെയ്ക്കില് കേന്ദ്ര ന്യൂനപക്ഷ കമ്മിഷനംഗം ഡോ. ഖമറുന്നീസ അന്വ്വര് ഉദ്ഘാടനം ചെയ്യും. ഡോ. ലിബി മനോജ്, ഡോ. ഡെന്നീസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീരോഗ നിര്‍ണയവും ദന്തപരിശോധനയും നടത്തും. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും രക്തഗ്രൂപ്പ് കാര്‍ഡും നല്‍കും. വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനവും മരുന്ന് വിതരണവുമുണ്ടാകും. യോഗത്തില്‍ വൈ.എം.സി.എ പ്രസിഡന്റ് മനോജ് ജോസ് അധ്യക്ഷനായി. എന്‍.പി ജോണ്‍, എം.ഐ ജേക്കബ്, ബേബി തോമസ്, എസ്.ദാനം, ജെ. അനില്‍കുമാര്‍, സനല്‍കുമാര്‍,ഷാജി ജോര്‍ജ്ജ്, വത്സന്, കനക ജയിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."