പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി കോമ്പൗണ്ട് പ്ലാസ്റ്റിക് ഫ്രീ സോണ്‍ ആക്കി മാറ്റുന്നു
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രി കോമ്പൗണ്ട് പ്ലാസ്റ്റിക് ഫ്രീ സോണ്‍ ആക്കി മാറ്റുന്നു. കേരള പിറവി ദിനാചരണത്തോടനുബന്ധിച്ച് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആശുപത്രിയില്‍ പത്തിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചു. ഇവയില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്കുകള്‍ മുനിസിപ്പാലിറ്റി ശേഖരിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. സ്ഥിരംസമിതി ചെയര്മാന് ഉമ്മര്‍ അറക്കല്‍ അധ്യക്ഷനായി.
പുതുതായി സജീകരിച്ച പ്ലാസ്റ്റര്‍ റൂമിന്റെ ഉദ്ഘാടനവും സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. മുറിവ് ഡ്രസ് ചെയ്യുന്നതിനായി സജീകരിച്ച പുതിയ ക്യാബിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലി, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വി. ബാബു രാജ്, കുറ്റീരി മാനുപ്പ, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. എ.ഷാജി, ആര്.എം.ഒ ഡോ. മുരളീധരന്, ഡോ. നജ്മുദ്ദീന്, നഴ്സിങ് സൂപ്രണ്ട് ലമാദേവി, ലേ സെക്രട്ടറി വിനയ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."