HOME
DETAILS

എ.ടി.എം തട്ടിപ്പിനെതിരെ മുന്‍കരുതല്‍ നടപടിയുമായി പൊലിസ്

  
backup
November 02 2016 | 21:11 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%ae

 

കാളികാവ്: എ.ടി.എം തട്ടിപ്പ് വ്യാപകമായതോടെ സുരക്ഷാ നടപടികള്‍ ശക്തമാക്കാനുള്ള നിര്‍ദേശങ്ങളുമായി പൊലിസ് രംഗത്ത്. കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് മലയോരത്ത് ജാഗ്രതാ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. നടപടിയുടെ ഭാഗമായി മലയോരത്തെ ബാങ്ക് മാനേജര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തു.
ഫോണ്‍ വിളികളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നതാണ് തട്ടിപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞു. തൊഴിലുറപ്പു തൊഴിലാളികള്‍ ഉള്‍പടെയുള്ള സാധാരണക്കാര്‍ തട്ടിപ്പിനിരയാകുന്നതിന് ഓരോ ബാങ്കുകളും അവരുടെ അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കണമെന്നും തട്ടിപ്പിന്റെ രീതികളെ മനസിലാക്കി കൊടുക്കാന്‍ തയാറാകണമെന്നുമാണ് പൊലിസ് മുന്നോട്ടുവച്ച നിര്‍ദേശം.
ഫോണ്‍ വിളികളില്‍ ചോര്‍ത്തിയെടുക്കുന്ന എ.ടി.എം കാര്‍ഡിന്റെ രഹസ്യ നമ്പര്‍ ഫോണ്ടുകളില്‍ സേവ് ചെയ്തുവെക്കുന്നത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും ഫോണില്‍ നിന്ന് നമ്പറുകള്‍ ചോര്‍ത്തിയെടുക്കുന്നത് തടയാന്‍ നിലവില്‍ സംവിധാനമില്ലെന്നും യോഗം വിലയിരുത്തി.
വ്യാജ കാര്‍ഡുകളുപയോഗിച്ചുള്ള പണമിടപാട് തടയുവാനുള്ള സംവിധാനം ബാങ്ക് അധികൃതര്‍ സ്വീകരക്കണമെന്ന നിര്‍ദേശവുമുണ്ടായി.
വിവിധ ബാങ്ക് സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബു, എ.എസ്.ഐ ജോര്‍ജ്, സിവില്‍ പൊലിസ് ഓഫീസര്‍ പ്രവീണ്‍, സുവര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  25 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  25 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  25 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  25 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago