ദത്തു ഗ്രാമത്തെ സമ്പൂര്‍ണ എല്‍.ഇ.ഡി ഭവനഗ്രാമമാക്കാന്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കൊളത്തൂര്‍: വിദ്യാര്‍ഥികള്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദത്തെടുത്ത മൂര്‍ക്കനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണം നടത്തി എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി സമ്പൂര്‍ണ എല്‍.ഇ.ഡി ഭവന പദ്ധതികളുമായി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്ത്.
എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിക്കാവിശ്യമായ എല്‍.ഇ.ഡി ബള്‍ബുകള്‍ കുട്ടികള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇതിനു പുറമെ ബള്‍ബ് വിപണനത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് അങ്കണവാടി നവീകരണത്തിനായും ഉപയോഗിക്കും.
എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ പരിശീലനവും ഊര്‍ജ സംരക്ഷണ ക്ലാസും കെ.എസ്.ഇ.ബി എന്‍ജിനീയര്‍ സാബിര്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. മുജീബ് റഹ്മാന്‍ അധ്യക്ഷനായി. എന്‍.എസ്.എസ് കോഡിനേറ്റര്‍ കെ.എസ് സുമേഷ്, സി.വി മുരളി, കെ.എസ് നന്ദിനി, എം. അരവിന്ദാക്ഷന്‍, സി. അജിത്ത് സംബന്ധിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടി ഹസ്സന്‍, കെ.വി ഉണ്ണികൃഷ്ണന്‍, ജിബിന്‍ കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."