വീട് കുത്തിത്തുറന്ന് മോഷണ ശ്രമം
തേഞ്ഞിപ്പലം: അടച്ചിട്ടവീടു കുത്തിത്തുറന്നു മോഷണം ശ്രമം. തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ പുറക്കാട്ട് മുഹമ്മദലിയുടെ അടച്ചിട്ടവീടിന്റെ മുന്‍വശത്തെ രണ്ടു വാതില്‍ തകര്‍ത്താണു മോഷണം നടത്തിയത്. മുഹമ്മദലി വിദേശത്താണ്. ഭാര്യ ഏതാനും ദിവസംമുമ്പ് ഉംറക്കു പോയതാണ്. ഇതു കാരണം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം അര്‍ധരാത്രിയാണു സംഭവം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വര്‍ണമോ പണമോ സൂക്ഷിക്കാത്തതിനാല്‍ മോഷ്ടാക്കളുടെ ആഗ്രഹം സഫലീകരിച്ചില്ല. വീട്ടിനകത്തുണ്ടായിരുന്ന പെട്ടി സമീപത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തേഞ്ഞിപ്പലം പൊലിസ് അന്വേഷണം ആരംഭിച്ചു. ചെനക്കലങ്ങാടി പ്രദേശത്തു നിരവധി അന്യസംസ്ഥാനതൊഴിലാളികളാണു താമസിക്കുന്നത്. ചിലയിടങ്ങളില്‍ അസമയത്തു പരിചയമില്ലാത്തവരെ കാണാറുണ്ടെന്നും അന്യസംസ്ഥാനക്കാരെ പറ്റിയുള്ള വിവരങ്ങള്‍ പൊലിസ് ശേഖരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."