മാതൃഭാഷാ ദിനാചരണം: സെമിനാര്‍ സംഘടിപ്പിച്ചു
മലപ്പുറം: മാതൃഭാഷയെ മറക്കുന്നവര്‍ക്ക് സ്വന്തം വേരുകള്‍ തന്നെയാണ് നഷ്ടമാകുന്നതെന്ന് യുവ സാഹിത്യകാരി ഇ.കെ. ഷീബ. വേരുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് സ്വന്തം സംസ്കാരവും ബന്ധങ്ങളും നഷ്ടപ്പെടുന്നുവെന്നും ഇത് അഗതി മന്ദിരങ്ങളും വൃദ്ധസദനങ്ങളും സൃഷ്ടിക്കുന്നതിലേക്ക് എത്തിപ്പെടുമെന്നും അവര്‍ സൂചിപ്പിച്ചു. മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി പ്രകാശ് ദിനാചരണ പ്രതിജ്ഞ ചൊല്ലി. വി. രാജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുലോചന, സീനിയര്‍ സൂപ്രണ്ട് നസീര്‍ ഹുസൈന്, ബഷീര്‍, അനില്‍, ശ്രീകുമാര്‍ സംസാരിച്ചു. ബാലകൃഷ്ണന് ഒളവട്ടൂര്‍, പ്രഭാകരന് നറുകര, വിനോദ്, കെ.ആര് ജയചന്ദ്രന് എന്നിവര്‍ കവിതകള്‍ ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."