ലോണുകളുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കണമെന്ന് എച്ച്.എം.എസ്
കോതമംഗലം: വിദ്യാഭ്യാസ ലോണുകളുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കണമെന്ന് എച്ച്.എം.എസ് യൂനിയന്‍.
വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബാങ്കുകള്‍ തിരിച്ചടവു വ്യവസ്ഥ കര്‍ക്കശമാക്കിയിരിക്കുന്നു.
അധികാരിക ള്‍ വീടുകളിലെത്തി നിരന്തരം ശല്ല്യപ്പെടുത്തുന്നത് കുടുംബത്തിന് മാനഹാനി വരുത്തുകയും പലരെയും ആത്മഹത്യയുടെ വക്കിലെത്തിക്കുകയുമാണ്. പ്രത്യേക സാഹചര്യത്തില്‍ കാലാവധി നീട്ടിക്കൊടുത്ത് ബാങ്കുകള്‍ മനുഷത്വപരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരള പെയിന്റിങ് ആന്റ് പോളിഷിങ് തൊഴിലാളി യൂനിയന്‍(എച്ച്.എം.എസ്) നിയോജകമണ്ഡലം പ്രവര്‍ത്തക യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു.
വാവച്ചന് തോപ്പില്‍കുടി അധ്യക്ഷത വഹിച്ചു. എം.എ സന്തോഷ്, ടി.കെ രാജന്, ആനിസ് ജോസഫ്, പി.ഡി പൗലോസ്, എം.കെ പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."