മദ്യനയത്തില്‍ സര്‍ക്കാര്‍ ഉടന്‍ നിലപാട് എടുക്കണം: ഇടുക്കി ബിഷപ്പ്
ചെറുതോണി: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ വിപത്തുകള്‍ക്ക് പരിഹാരം കാണുവാന്‍ മദ്യനയത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. കരിമ്പന്‍ ബിഷപ്പ് ഹൗസില്‍ കൂടിയ ഇടുക്കി രൂപതാ മദ്യവിരുദ്ധ സമിതിയുടെ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യം മയക്കുമരുന്ന് എന്നിവയുടെ പിടിയില്‍ നിന്ന് ജനതയെ രക്ഷിക്കുന്നതിന് മദ്യനയത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കണം.
സ്‌ക്കൂളുകളിലും കോളജുകളിലും എക്‌സൈസ് വകുപ്പ് നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികള്‍ സ്വാഗതാര്‍ഹമാണെങ്കിലും മദ്യത്തിന്റെ ലഭ്യത കുറച്ച് ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ കൂടി നടത്തേണ്ടതുണ്ട്. മുന്‍ സര്‍ക്കാരിന്റെ നടപടിയായിരുന്ന എല്ലാവര്‍ഷവും പത്ത് ശതമാനം വിദേശ മദ്യശാലകള്‍ പൂട്ടുക എന്ന നയം നിലവിലെ സര്‍ക്കാര്‍ തുടരണം. ടൂറിസത്തിന്റെ പേരില്‍ മദ്യലഭ്യത കൂട്ടുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഉടനടി പിന്‍വാങ്ങണമെന്ന് മെത്രാന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ മദ്യവിരുദ്ധസമിതി രൂപതാ പ്രസിഡന്റ് സില്‍ബി ചൂനയംമാക്കല്‍ അധ്യക്ഷത വഹിച്ചു.രൂപതാ ഡയറക്ടര്‍ ഫാ.ജോസഫ് പാപ്പടി,ഫാ.മാത്യു അരയത്തിനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."