രത്തന്‍ ടാറ്റയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഇടക്കാല ചെയര്മാന് രത്തന്‍ ടാറ്റയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
ടാറ്റ ഗ്രൂപ്പിലെ ഏറ്റവും അഴിമതിക്കാരനായ ചെയര്‍മാനാണ് രത്തന്‍ ടാറ്റയെന്ന് സ്വാമി പറഞ്ഞു. ടാറ്റ കുടുംബത്തില്പ്പെട്ടയാളല്ല രത്തന്‍. അദ്ദേഹം ദത്തുപുത്രന്റെ മകനാണ്. സൈറസ് മിസ്ത്രിയോട് രത്തന്‍ ടാറ്റ കാണിച്ചത് അനീതിയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
സൈറസ് മിസ്ത്രിയോട് രത്തന്‍ ടാറ്റയ്ക്ക് അസൂയയാണ്. അതാണ് മിസ്ത്രിയെ പുറത്താക്കാന്‍ കാരണം- സ്വാമി പറഞ്ഞു.
2ജി സ്പെക്ട്രം കേസുള്‍പ്പെടെ നിരവധി അഴിമതിക്കേസുകളില്‍ ടാറ്റയുടെ പേരുള്‍പ്പെട്ടിട്ടുണ്ട്. അഴിമതിക്കേസുകളില്‍ സ്വയം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മിസ്ത്രിയെ പുറത്താക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ ടാറ്റ കൈക്കൊണ്ടത്. എന്നാല്‍ കോടതിയില്‍ അദ്ദേഹം രക്ഷപ്പെടില്ലെന്നും സ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."